KOYILANDY DIARY.COM

The Perfect News Portal

ആണ്ടിലൊരിക്കൽ വന്നെത്തുന്ന പണ്ടാട്ടിയെ വരവേറ്റു

കൊയിലാണ്ടി: ആണ്ടിലൊരിക്കൽ വന്നെത്തുന്ന പണ്ടാട്ടിയെ വരവേറ്റു. കൊരയങ്ങാട് തെരുനിവാസികൾക്ക് വിഷു ദിവസം വൈകീട്ടാണ് പണ്ടാട്ടി വരവിൻ്റെ തുടക്കം. ഉണങ്ങിയ വാഴയിലച്ചപ്പ് കൊണ്ട് വേഷം ധരിച്ച്. വെള്ളരിവട്ടത്തിൽ അരിഞ്ഞ് കാതിൽ അണിഞ്ഞ്. വാഴയില കൊണ്ട് തന്നെ തലയിൽ കിരീടവും ചൂടിയാണ്, ചികരികൊണ്ട് മീശയും വെച്ചാണ്പണ്ടാട്ടി ക്ഷേത്രത്തിൽ നിന്നും പുറപ്പെടുക.

ഒപ്പം ചാക്കുമായി പണ്ടാരവും ആദ്യം കാരണവന്മാരുടെ വീടുകളിൽ കയറും വീടുകളിൽ പുൽപ്പായ വിരിച്ച്നിലവിളക്കും, കണിവെള്ളരിയും, നാളീകേരവും, വെക്കും, വീടുകളിൽ പണ്ടാട്ടി കയറിയാൽ ചക്ക കായ് കൊണ്ടുവാ, മാങ്ങാ കായ് കൊണ്ടുവാ, ചക്കേം മാങ്ങേം കൊണ്ടുവാ എന്ന് പണ്ടാട്ടി വിളിച്ചു പറയും, ഇത് പണ്ടാട്ടിയോടൊപ്പമുള്ളവർ ഏറ്റു വിളിക്കും.

ഒടുവിൽ വെള്ളരിയും, നാളികേരവും, പണ്ടാട്ടിയോടൊപ്പമുള്ള പണ്ടാരം ചാക്കിൽ കൊണ്ട് പോകും, പണ്ടാട്ടി വീടുകളിൽ കയറുമ്പോൾ പടക്കങ്ങൾ പൊട്ടിക്കുന്നത് പതിവാണ്, ശിവനും പാർവ്വതിയും, വേഷപ്രച്നരായി പ്രജകളുടെ ക്ഷേമം അന്വേഷിക്കാൻ എത്തുകയാണെന്നാണ് ഐതീഹ്യം, പണ്ടാട്ടി വരവ് കാണാൻ നിരവധി പേരാണ് ഇവിടെ എത്തുക ഒടുവിൽ പണ്ടാട്ടി ക്ഷേത്രത്തിൽ തന്നെ തിരിച്ചെത്തുന്നതോടെയാണ് അവസാനിക്കുന്നത്. വർഷങ്ങളായി നടത്തി വരുന്ന പണ്ടാട്ടി വരവ് പ്രൗഡിയോടെ തന്നെയാണ് ആഘോഷിക്കുന്നത്.

Advertisements
Share news