KOYILANDY DIARY.COM

The Perfect News Portal

പാലിയേറ്റീവ് കെയർ ദിനാചാരണവും ഓട്ടോക്ലെവ് ഉദ്‌ഘാടനവും

കൊയിലാണ്ടി: നെസ്റ്റ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചരണവും രോഗികൾക്ക് ഉന്നത ഗുണനിലവാരത്തിലുള്ള സേവനങ്ങൾ ലഭ്യമാക്കുന്നതിനും ഇൻഫെക്ഷൻ കൺട്രോളിനും വേണ്ടിയുള്ള ഏറ്റവും നൂതനമായ ഓട്ടോക്ലെവ് സംവിധാനത്തിന്റെ ഉദ്ഘാടനവും നടന്നു. കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല ഉദ്ഘാടനം നിർവഹിച്ചു. ചെയർമാൻ അബ്ദുള്ള കരുവഞ്ചേരി അധ്യക്ഷത വഹിച്ചു.
ഇതോടനുബന്ധിച്ച് വീട്ടിലെ പ്രായമായവരുടെ സുരക്ഷിതത്വത്തിലും മാനസികാരോഗ്യത്തിലും പുതു തലമുറയ്ക്കുള്ള പങ്ക് ഉയർത്തികാണിച്ചുകൊണ്ടുള്ള “ജനറേഷൻസ് യുണൈറ്റഡ്” എന്ന ക്യാമ്പയിനും ഇന്നു തുടക്കം കുറിച്ചു. ഡോക്ടർ ഫർസാന സംവദിച്ച ചടങ്ങിൽ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.
ജനറൽ സെക്രട്ടറി മുഹമ്മദ് യൂനിസ് ടി കെ ക്യാമ്പയിനിനെ കുറിച്ച് വിശദീകരിച്ചു. കൗൺസിലർ അസീസ് മാസ്റ്റർ, ഹാഷിം പുന്നക്കൽ, ലത്തീഫ്, മുഹമ്മദലി തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ നെസ്റ്റ് ട്രഷറർ ടി പി ബഷീർ സ്വാഗതം പറഞ്ഞു.
Share news