KOYILANDY DIARY.COM

The Perfect News Portal

കാപ്പാടിൻ്റെ മണ്ണിൽ പെയിന്റിംഗ് എക്സിബിഷൻ ആരംഭിക്കുന്നു

ചരിത്രമുറങ്ങുന്ന കാപ്പാടിൻ്റെ മണ്ണിൽ പെയിന്റിംഗ് എക്സിബിഷൻ ആരംഭിക്കുന്നു. ഇന്ത്യയിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ കേന്ദ്രീകരിച്ച് നടക്കുന്ന എക്സിബിഷൻ്റെ ഭാഗമായാണ് ചിത്രകാരന്മാരുടെ കൂട്ടായ്മ പരിപാടി സംഘടിപ്പിക്കുന്നത്. മെയ് 16 മുതൽ 22 വരെ പെയിന്റിംഗുകൾ കാണാനും സ്വന്തമാക്കാനും അവസരമുണ്ടെന്ന് സംഘാടകർ പറഞ്ഞു. ഇന്ത്യയിൽ ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റ് ലഭിച്ച എട്ട് കടൽത്തീരങ്ങളിലൊന്നായ കാപ്പാട് തീരത്തെ സൈമൺ ആർട്ട് ഗാലറിയിലാണ് എക്സിബിഷൻ ഒരുങ്ങുന്നത്.
കേരളത്തിനകത്തും പുറത്തുമുള്ള ചിത്രകാരന്മാരുടെ പെയിന്റിംഗുകൾ കാണാനും സ്വന്തമാക്കാനും അവസരമുണ്ട്. കൂടാതെ കലാകാരന്മാരുമായി ആശയവിനിമയം നടത്താനും ലൈവ് ഷോ കാണാനും അവസരമൊരുക്കും. പ്രശസ്ത എഴുത്തുകാരനായ യു കെ കുമാരൻ മെയ് 16 ന് വൈകിട്ട് 4 മണിക്ക് ചടങ്ങ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ  യു. കെ രാഘവൻ മാസ്റ്റർ അധ്യക്ഷത വഹിക്കും. നിരവധി പ്രമുഖർ ആശംസകരായെത്തുന്ന ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
Share news