KOYILANDY DIARY.COM

The Perfect News Portal

ഡൽഹിയിൽ പെയിന്റ് ഫാക്ടറിക്ക് തീപിടിച്ചു; 11 പേർ മരിച്ചു

ന്യൂഡൽഹി: ന്യൂഡൽഹിയിൽ പെയിന്റ് ഫാക്ടറിക്ക് തീപിടിച്ച് 11 പേർ മരിച്ചു. അലിപ്പൂർ ഏരിയയിലുള്ള ദയാൽപൂർ മാർക്കറ്റിൽ പ്രവർത്തിക്കുന്ന പെയിന്റ് ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ വൈകിട്ടാണ് ഫാക്ടറിയിൽ തീപിടിത്തമുണ്ടായത്. അപകടത്തിൽ സമീപമുണ്ടായിരുന്ന വീടുകൾക്കും കടകൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. നാലു മണിക്കൂർ നേരത്തെ ശ്രമത്തിനൊടുവിലാണ് തീയണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Share news