പഹൽഗാം ഭീകരാക്രമണം; എസ്.ഡി.പി.ഐ കാൻ്റിൽ മാർച്ച് സംഘടിപ്പിച്ചു

കൊയിലാണ്ടി: പഹൽഗാം ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ കൊയിലാണ്ടിയില്‍ കാൻ്റിൽ മാർച്ച് സംഘടിപ്പിച്ചു. കൊണ്ടും കൊല്ലപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തിക്കൊണ്ടും എസ്ഡിപിഐ രാജ്യവ്യാപകമായി നടത്തുന്ന Candle March ന്റെ ഭാഗമായി എസ്.ഡി.പി.ഐ കൊയിലാണ്ടി മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാൻ്റിൽ മാർച്ച് സംഘടിപ്പിച്ചു.

കൊയിലാണ്ടി മണ്ഡലം സെക്രട്ടറി ഫിറോസ് എസ് കെ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു. മുനിസിപ്പൽ വൈസ് പ്രസിഡന്റ് ഫൈസൽ കെ കെ, ജോ. സെക്രട്ടറി ഷംസുദ്ധീൻ കെ കെ, ട്രഷറർ സലീം പി വി, ലത്തീഫ് കൊല്ലം, റാഷിദ് കൊല്ലം, അഹമ്മദ് യാസീൻ, യൂസഫ്, ഷാജഹാൻ, ഇസ്മായിൽ എന്നിവർ നേതൃത്വം നൽകി.
