തൃശൂര്‍ ഡിസിസി ഓഫീസിലെ കൂട്ടയടിയെ പരിഹസിച്ച് പത്മജ വേണുഗോപാല്‍

തൃശൂര്‍ ഡിസിസി ഓഫീസിലെ കൂട്ടത്തല്ലിനെ പരിഹസിച്ച് പത്മജ വേണുഗോപാല്‍. കോണ്‍ഗ്രസിന്റെ സ്‌നേഹസന്ദേശ യാത്രക്കാര്‍ തമ്മില്‍ തൃശൂര്‍ ഡിസിസി ഓഫീസില്‍ കൂട്ടത്തല്ല്. “പത്മജ കോൺഗ്രസ്സിൽ നിന്നും പോയത് തൃശൂരിൽ കോൺഗ്രസ്സിനെ ശക്തിപ്പെടുത്തും എന്ന് പറഞ്ഞത് ഇതാണല്ലേ ” എന്നാണ് പത്മജ ഫേസ്ബുക്കില്‍ കുറിച്ചത്.

ഡിസിസി ഓഫീസില്‍ കെ മുരളീധരന്റെ അനുയായിയെ കൈയ്യേറ്റം ചെയ്‌തെന്ന പരാതിയെ തുടര്‍ന്നാണ് കോണ്‍ഗ്രസുകാര്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായത്. വെളളിയാഴ്ച വൈകിട്ട് നടന്ന യോഗത്തിനിടെയാണ് സംഭവം. ഡിസിസി സെക്രട്ടറി സജീവന്‍ കുര്യച്ചിറയെ ഡിസിസി അധ്യക്ഷന്‍ ജോസ് വള്ളൂരും അനുയായികളും ചേര്‍ന്ന് പിടിച്ചുതള്ളിയതിനെ തുടർന്നാണ് കൂട്ടത്തല്ല് നടന്നത്.

തൃശൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ മുരളീധരന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതാണ് ഡിസിസിയില്‍ ചേരിപ്പോരിന് കാരണമായത്. ജില്ലയിലെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് പരാജയപ്പെട്ടിരുന്നു. ലോകസഭാ തിരഞ്ഞെടുപ്പിൽ തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുരേഷ് ഗോപി ജയിച്ചതോടെയാണ് ഡിസിസിയില്‍ കലഹം പൊട്ടിപ്പുറപ്പെട്ടത്.
