KOYILANDY DIARY.COM

The Perfect News Portal

പി.വി സത്യനാഥൻ്റെ രണ്ടാം രക്ത സാക്ഷിത്വ ദിനം ആചരിച്ചു

.

കൊയിലാണ്ടി: CPIM കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറിയായിരുന്ന രക്തസാക്ഷി പി.വി സത്യനാഥൻ്റെ രണ്ടാം രക്ത സാക്ഷിത്വ ദിനം ആചരിച്ചു. ചെക്കോട്ടി ബസാറിൽ നിന്ന് പ്രകടനമായെത്തിയശേഷം പെരുവട്ടൂരിൽ നടന്ന അനുസ്മരണ പരിപാടി CPIM കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം പി.കെ പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി പി. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം അഡ്വ. എൽ.ജി. ലിജീഷ്, മുൻ എംഎൽഎ കെ. ദാസൻ, ഏരിയാ കമ്മറ്റി അംഗം K ഷിജു മാസ്റ്റർ, എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ PK ഷിജു സ്വാഗതവും കെ.വി ഷീജ നന്ദിയും പറഞ്ഞു.

22ന് സത്യനാഥൻ്റെ വീട്ടിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണ പരിപാടിയും സംഘടിപ്പിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറി എം. മെഹബൂബ് അനുസ്മരണ പ്രഭാഷണം നടത്തി. പി. ചന്ദ്രശേഖരൻ അധ്യക്ഷതവഹിച്ചു. കെ.കെ. മഹമ്മദ്, ടി.കെ ചന്ദ്രൻ മാസ്റ്റർ, കെ. ദാസൻ, യു.കെ ചന്ദ്രൻ, അഡ്വ. കെ. സത്യൻ, എ.സി ബാലകൃഷ്ണൻ, ആർ.കെ അനിൽ കുമാർ, പി. സുധാകരൻ മാസ്റ്റർ, പി.കെ ഷിജു, രഘുനാഥ് പി.വി എന്നിവർ സംസാരിച്ചു.

Advertisements
Share news