ഇന്ത്യൻ ഭരണഘടന ചൈതന്യത്തോടെ മൂല്യങ്ങൾ സംരക്ഷിക്കപ്പെട്ടു പോകുന്നത് ഇന്ത്യൻ ജനതയുടെ ധാർമികശക്തി കൊണ്ടാണെന്ന് പി എസ് ശ്രീധരൻ പിള്ള
.
കൊയിലാണ്ടി: ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം നേടിയ രാജ്യങ്ങളിലെ ഭരണഘടനകൾ തകർന്നുകൊണ്ടിരിക്കുമ്പോൾ ഇന്ത്യൻ ഭരണഘടന ചൈതന്യത്തോടെ മൂല്യങ്ങൾ സംരക്ഷിക്കപ്പെട്ടു പോകുന്നത് ഇന്ത്യൻ ജനതയുടെ ധാർമികശക്തി കൊണ്ടാണെന്ന് പി എസ് ശ്രീധരൻ പിള്ള പറഞ്ഞു. കൊയിലാണ്ടി ബാർ അസോസിയേഷനിലെ സീനിയർ അഭിഭാഷകൻ അഡ്വ. എൻ ചന്ദ്രശേഖരൻന്റെ അഭിഭാഷക വൃത്തിയുടെ സുവർണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. വിജി ബി ജി അധ്യക്ഷത വഹിച്ചു.


നൗഷാദ് കെ. അലി (സ്പെഷ്യൽ ജഡ്ജ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് കൊയിലാണ്ടി), അഡ്വ. എം പി സുകുമാരൻ, അഡ്വ. കെ വിജയൻ, അഡ്വ. പി വി ഹരി, അഡ്വ. പി കുമാരൻകുട്ടി, അഡ്വ. കെ ടി ശ്രീനിവാസൻ, അഡ്വ. വി സത്യൻ, അഡ്വ. പി പ്രശാന്ത്, അഡ്വക്കേറ്റ്സ് ക്ലാർക് അസോസിയേഷൻ പ്രസിഡണ്ട് അമൃത എൻ എന്നിവർ സംസാരിച്ചു. അഡ്വ. വി. വി ജിഷ ആമുഖഭാഷണം നടത്തി. അഡ്വ. കെ. ബി ജയകുമാർ മംഗളപത്രം വായിച്ചു. അഡ്വ. എൻ ചന്ദ്രശേഖരൻ മറുമൊഴി രേഖപ്പെടുത്തി. അഡ്വ. എം സുമൻലാൽ സ്വാഗതവും അഡ്വ. എം ബിന്ദു നന്ദിയും പറഞ്ഞു.




