KOYILANDY DIARY.COM

The Perfect News Portal

പി. ആർ. നമ്പ്യാർ പുരസ്ക്കാരം പ്രൊ: ടി.പി. കുഞ്ഞിക്കണ്ണന്

പി. ആർ. നമ്പ്യാർ പുരസ്ക്കാരം പ്രൊ: ടി.പി. കുഞ്ഞിക്കണ്ണന്… പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും അദ്ധ്യാപക പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവും എഴുത്തുകാരനും വാഗ്മിയും കമ്യൂണിസ്റ്റ്‌ നേതാവുമായിരുന്ന പി.ആർ. നമ്പ്യാരുടെ പേരിലുള്ള പുരസ്ക്കാരത്തിന് പ്രൊ.. ടി.പി. കുഞ്ഞിക്കണ്ണനെ തെരഞ്ഞെടുത്തു. പ്രമുഖ സാമൂഹ്യ ശാസ്ത്രകാരനും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതാവും എഴുത്തുകാരനും ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രഗത്ഭ അദ്ധ്യാപകനുമെന്ന നിലയിലാണ് അദ്ധേഹം പുരസ്കാരത്തിനർഹനായത്.

പ്രൊ. കെ. പാപ്പൂട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പി.ആർ. നമ്പ്യാർ ട്രസ്റ്റ് യോഗത്തിൽ എം.സി. നാരായണൻ നമ്പ്യാർ, കെ.കെ. ബാലൻ മാസ്റ്റർ, മാനേജിംഗ്‌ ട്രസ്റ്റി സോമൻ മുതുവന എന്നിവർ പങ്കെടുത്തു. ഡിസംബർ 22 ന് കല്ലാച്ചിയിൽ നടക്കുന്ന അനുസ്മരണ പരിപാടിയിൽ വെച്ച് മന്ത്രി ജി.ആർ. അനിൽ പുരസ്ക്കാര സമർപ്പണം നടത്തും. 10000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

Share news