KOYILANDY DIARY.COM

The Perfect News Portal

പി. കെ മുഹമ്മദലിയുടെ ന്യൂ മീഡിയ പ്ലാറ്റ് ഫോം ‘ജനഹിതം’ ലോഞ്ചിംഗ് നടന്നു

നന്തി ബസാർ: ബ്ലോക്ക് മെമ്പർ പി. കെ മുഹമ്മദലിയുടെ ന്യൂ മീഡിയ പ്ലാറ്റ് ഫോം ‘ജനഹിതം’ ലോഞ്ചിംഗ് നടന്നു. സർക്കാരിൻ്റെയും ബ്ലോക്ക് പഞ്ചായത്തിൻ്റെ പ്രവർത്തനങ്ങളും പദ്ധതികളുമെല്ലാം കടലൂരിലെ ജനങ്ങളെ അറിയിക്കാനും അതിവേഗത്തിൽ വിവരങ്ങൾ കൈമാറാനും, നിർദ്ദേശങ്ങൾ പങ്ക് വെക്കാനുമായെല്ലാം പുതിയ മാതൃകയുമായി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കടലൂർ ഡിവിഷനിലെ മെമ്പർ പി. കെ മുഹമ്മദലി ‘ജനഹിതം’ എന്ന പേരിലാണ് ന്യൂ മീഡിയ പ്ലാറ്റ് ഫോം ആരംഭിച്ചത്.
പുതിയ കാലത്ത് സർക്കാരിൻ്റെ പദ്ധതികളും അനുകൂല്യങ്ങളും അറിയിപ്പുകളുമെല്ലാം വേഗത്തിൽ ജനങ്ങളിലെത്താനും, ജനങ്ങളുടെ നിർദ്ദേശങ്ങൾ പങ്ക് വെക്കാനുമാണ്  പുതിയ സംവിധാനം ഒരുക്കിയെതെന്ന് പി. കെ മുഹമ്മദലി പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അശ്വതി ഷിനിലേഷ് ലോഞ്ചിംഗ് നിർവ്വഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡണ്ട് പി. വി അനുഷ, ബ്ലോക്ക് സിക്രട്ടറി സബിത, ബ്ലോക്ക് എച്ച് എസി മനോജ്, ശാന്തി മാവീട്ടിൽ, തസ്ലീന കാപ്പാട്, ശ്രീലത, സന്തോഷ് കുന്നുമ്മൽ, വി. കെ വിപിൻദാസ്, ഉദ്യോഗസ്ഥൻമാർ, മെമ്പർമാർ എന്നിവർ പങ്കെടുത്തു. 
Share news