മികച്ച സബ് കളക്ടര്‍ക്കുള്ള പുരസ്‌കാരം ഒ വി ആല്‍ഫ്രഡിന്
.
കണ്ണൂര്‍: സംസ്ഥാനത്തെ മികച്ച സബ് കളക്ടര്‍ക്കുള്ള പുരസ്‌കാരം ഒ വി ആല്‍ഫ്രഡിന്. നിലവിൽ തിരുവനന്തപുരം സബ് കളക്ടറായി പ്രവര്‍ത്തിച്ചുവരികയാണ്. റവന്യു ദിനമായ ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. പാടിയോട്ടുചാല്‍ സ്വദേശിയായ ഒ വി ആല്‍ഫ്രഡ് 2022 ബാച്ച് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനാണ്. നേരത്തെ പാലക്കാട് അസിസ്റ്റന്റ് കളക്ടറായി പ്രവര്‍ത്തിച്ചിരുന്നു.

പാടിയോട്ടുചാലിലെ ഒരപ്പാനിയില്‍ ഒ ജെ വിന്‍സെന്റ്- ത്രേസ്യാ ദമ്പതികളുടെ മകനാണ്. ചെറുപുഴ സെന്റ് മേരീസ് ഹൈസ്‌കൂള്‍, തോമാപുരം സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി എന്നിവിടങ്ങളിലായിരുന്നു ഹൈസ്‌കൂള്‍, പ്ലസ് ടു പഠനം. ബെംഗളൂരു ക്രൈസ്റ്റ് കോളേജില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കിയ ശേഷം ഐഎഎസ് നേടി.




