നടുവത്തൂർ കൂട്ടായ്മ ഒറോക്കുന്ന് അമ്പെയ്ത്ത് മത്സരം സംഘടിപ്പിച്ചു
കൊയിലാണ്ടി: നടുവത്തൂർ കൂട്ടായ്മ ഒറോക്കുന്ന് അമ്പെയ്ത്ത് മത്സരം സംഘടിപ്പിച്ചു. ഒരുകാലത്ത് വടക്കേ മലബാറിലെ പ്രധാനപ്പെട്ട ഓണാഘോഷങ്ങളിൽ ഒന്നായിരുന്നു അമ്പെയ്ത്ത് മത്സരം. പഴയ തലമുറയുടെ അഭിമാന മത്സരമായിരുന്നു അമ്പെയ്ത്ത് കളങ്ങൾ ഇന്ന് നാട്ടിൽ നിന്ന് അന്യം നിന്ന് പോയിക്കൊണ്ടിരിക്കുകയാണ് ആ പഴയ സംസ്കാരത്തെ തിരിച്ചുകൊണ്ടു വരിക എന്ന ലക്ഷ്യത്തോടുകൂടി കൂട്ടായ്മ ഒറോക്കുന്ന് എന്ന ബഹുജന കൂട്ടായ്മ ഓണം വരെ നീണ്ടു നിൽക്കുന്ന അമ്പയത്ത് മത്സരം സംഘടിപ്പിച്ചത്.

അമ്പെയ്ത്ത് മത്സരങ്ങളുടെ ഔപചാരിക ഉദ്ഘാടനം 12 8 23ന് വൈകിട്ട് ഒറോകുന്നിൽ നടന്നു. എം പി അശോകൻ അധ്യക്ഷത വഹിച്ചു. കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ നിർമ്മല പരിപാടിഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ കെ സി രാജൻ, അമൽ സരാഗ, വി മോളി എന്നിവരും പി ശങ്കരൻ മാസ്റ്റർ സന്ധ്യാ നിവാസ് കുഞ്ഞിരാമൻ എന്നിവരും ആശംസകൾ അറിയിച്ച സംസാരിച്ചു.
പഴയകാല അമ്പയ്ത്കാരൻ പടിഞ്ഞാറെ കുന്നോത്ത് മി ബാലൻ ആദ്യ അമ്പെയ്തു. തിരുവോണ ദിവസംവരെ എല്ലാദിവസവും വൈകിട്ട് അമ്പെയ്ത്ത് മത്സരം ഉണ്ടായിരിക്കുന്നതാണ്. ഒ. കെ. സതീഷ് സ്വാഗതം പറഞ്ഞു.
