KOYILANDY DIARY

The Perfect News Portal

യുവകലാസാഹിതി വായനാ ദിനാഘോഷം സംഘടിപ്പിച്ചു

കൊയിലാണ്ടി: വായനാ ദിനാഘോഷം സംഘടിപ്പിച്ചു. യുവകലാസാഹിതി കൊയിലാണ്ടി മണ്ഡലം കമ്മറ്റി നേതൃത്വത്തിൽ നടന്ന വായനാ ദിനാഘോഷം എഴുത്തുകാരും വായനക്കാരും പങ്കെടുത്ത പരിപാടിയായി സംഘടിപ്പിച്ചു. കൊയിലാണ്ടി സാംസ്കാരിക നിലയത്തിൽ നടന്ന പരിപാടി യുവകലാസാഹിതി ജില്ലാ പ്രസിഡണ്ട് ഡോ: ശശികുമാർ പുറമേരി ഉൽഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് ഗംഗാധരൻ അധ്യക്ഷത വഹിച്ചു. യുവ എഴുത്തുകാരൻ നാസർ കാപ്പാട്, അബൂബക്കർ കാപ്പാട്, ജ്യോതി, പ്രദീപ് കണിയാരിക്കൽ, ബാബു പഞ്ഞാട്ട് എന്നിവർ സംസാരിച്ചു.