സാംസ്കാരിക സംഗമവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു
കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക സംഗമവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു. പി.വി ഷൈമയുടെ ഉള്ളുരുക്കങ്ങൾ കവിതാ സമാഹരമാണ് ചർച്ച ചെയ്യപ്പെട്ടത്. കവി രവിനാഥ് കുളത്തൂർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി നിർവാഹക സമിതി അംഗം ചേനോത്ത് ഭാസ്കരൻ അധ്യക്ഷതവഹിച്ചു.

നിഖിലേഷ് നടുവത്തൂർ പുസ്തകം പരിചയപ്പെടുത്തി. കെ നാരായണൻ മുച്ചുകുന്ന് ഭാസ്കരൻ, പി. വി ദീപ്തി റിലേഷ്, സാബു കീഴരിയൂർ, കെ. ടി ഗംഗാധരൻ, ബിന്ദു പ്രദീപ്, സുനന്ത, ഷൈജി സാബു, സംഗീത കീഴരിയൂർ, ഷൈമ പി. വി, പി രവീന്ദ്രൻ എന്നിവർ സംസാരിച്ചു. കവിതാലാപനവും നടന്നു.
