KOYILANDY DIARY.COM

The Perfect News Portal

വയലാർ സ്മൃതി സംഘടിപ്പിച്ചു

കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ പരിസരത്ത് ശ്രദ്ധ സാമൂഹ്യപാഠശാലയുടെ സംഗീത കൂട്ടായ്മയായ “മ്യൂസിക് “ൻറെ നേതൃത്വത്തിൽ വയലാർ സ്മൃതി സംഘടിപ്പിച്ചു. ഒക്ടോബർ 27ന് ഞായറാഴ്ച വൈകിട്ട് 3.30 ന് പ്രശസ്ത കവി മോഹനൻ നടുവത്തൂർ പരിപാടി ഉദ്ഘാടനം ചെയ്തു. എൻ.വി രവി അധ്യക്ഷത വഹിച്ചു.
പാലക്കാട് പ്രേംരാജ്, അഡ്വ. ശ്രീനിവാസൻ, ഡോ. ഗോപിനാഥ് എന്നിവർ മുഖ്യ അതിഥിയായി. എ.ടി രവി, എൻ. കെ, മുരളി എന്നിവർ സംസാരിച്ചു. തുടർന്ന് വയലാർ രചിച്ച ഗാനങ്ങളുടെ അവതരണം ഇരുപതോളം ഗായകരും സംഗീത വിദ്യാർത്ഥികളും ചേർന്ന ഗാനസന്ധ്യ വേറിട്ട അനുഭവമായി.
Share news