രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സിസ്റ്റർ ലിനി അനുസ്മരണ ദിനത്തോടനുബന്ധിച്ച് വടകര സഹകരണ ആശുപത്രിയിൽ നടത്തിയ രക്തദാന ക്യാമ്പിൻ്റെ ഉദ്ഘാടനം സഹകരണ ആശുപത്രി പ്രസിഡണ്ടും സിപിഐ(എം) ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗവുമായ ആർ. ഗോപാലൻ നിർവഹിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം നന്ദകുമാർ ഒഞ്ചിയം, സുധീഷ് മുയിപ്പോത്ത്, എ. കുഞ്ഞിരാമൻ, ലജിഷ.എ.പി, സാജി, വത്സൻ, അഖിലേഷ്, ജിതിൻ, മിഥുൻ തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുത്തു. KGHDSEU CITU സംസ്ഥാന കമ്മിറ്റി അംഗം രശ്മി കൊയിലാണ്ടി ചടങ്ങിൽ സ്വാഗതം പറഞ്ഞു.

