KOYILANDY DIARY

The Perfect News Portal

ചോമ്പാലയിൽ മയക്കുമരുന്ന് ഉപയോഗം വിപണനം എന്നിവയ്ക്കെതിരെയുള്ള ബോധവൽക്കരണം സംഘടിപ്പിച്ചു

വടകര സഹസ്ര സഞ്ജീവനി ഫൌണ്ടേഷൻ, സ്റ്റേഡിയം ബ്രദേഴ്സ് ചോമ്പാലയുമായി ചേർന്ന്  സംഘടിപ്പിച്ച “മയക്കുമരുന്ന് ഉപയോഗം വിപണനം എന്നിവയ്ക്കെതിരെയുള്ള ബോധവൽക്കരണം” ശ്രദ്ധേയമായി. കുഞ്ഞിപ്പള്ളി ചോംബാല ആത്മവിദ്യാ ഹാളിൽ നടന്ന പരിപാടി എക്‌സ്സൈസ് ഓഫീസർ  ജയപ്രസാദ് ഉൽഘാടനം ചെയ്തു. സനിൽ അയ്യിട്ടവളപ്പിൽ അധ്യക്ഷതവഹിച്ചു. മയക്കുമരുന്നിന്റെ ദൂഷ്യ ഫലങ്ങളെ കുറിച്ചും, തന്മൂലമുണ്ടാകുന്ന സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പ്രത്യാഘാതങ്ങളെകുറിച്ചും  ക്ലാസെടുത്തു.
പൊതുപ്രവർത്തകരും സഹസ്ര സഞ്ജീവനി ഫൌണ്ടേഷൻ ഡയറക്ടർമാരുമായ രജുലാൽ ടി.പി പന്തക്കൽ, അബിൻ അശോകൻ. വി.പി. റിഷാന ലഹരി വിരുദ്ധ മോണോആക്ട് സദസിനെ നൊമ്പരപ്പെടുത്തി. ആസിഫ് കുന്നത്, ബാലകൃഷ്ണൻ ടി.പി,  പ്രിൻസ് മേലൂർ, സന്ദീപ്, റിജിൻലാൽ എന്നിവർ സംസാരിച്ചു. വരും ദിവസങ്ങളിൽ നടക്കുന്ന വിവിധതരം പരിപാടികളിലൂടെ, വിദ്യാർത്ഥികൾക്കും, അധ്യാപർക്കും, രക്ഷിതാക്കൾക്കും, പ്രത്യേകമായ ക്ലാസുകൾ നൽകുകയും തത്‌ഫലമായി മയക്കുമരുന്ന് ഉപയോഗം നമ്മുടെ നാട്ടിൽ നിന്ന് പൂർണമായി തുടച്ചു നീക്കാനാവുമെന്നും, ഏതെങ്കിലും തരത്തിൽ വിദ്യാർത്ഥികൾക്കോ രക്ഷിതാക്കൾക്കോ മയക്കു മരുന്ന് ഉപയോഗമോ വിപണനമോ മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങൾ നേരിടാൻ എല്ലാ സഹായവും നല്കാൻ സഹസ്ര സഞ്ജീവനി ഫൗണ്ടേഷൻ  തയ്യാറാണെന്നും സംഘാടകർ അറിയിച്ചു.
Advertisements