ഒ കെ സുരേഷിന് ‘ അക്ഷയശ്രീ ‘ ജൈവ കർഷക അവാർഡ്

കൊയിലാണ്ടി: ഒ കെ സുരേഷിന് ‘ അക്ഷയശ്രീ ‘ ജൈവ കർഷക അവാർഡ്. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സരോജിനി ദാമോദർ ഫൗണ്ടേഷനാണ് മികച്ച അക്ഷയശ്രീ ജൈവകർഷക പ്രോത്സാഹന അവാർഡിനായി കൊയിലാണ്ടി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ഒ കെ സുരേഷിനെ തെരഞ്ഞെടുത്തത്.
.

.
10000 രൂപയും മൊമെന്റോയും സർട്ടിഫിക്കറ്റും നൽകും. ഒറോക്കുന്നു മലയിൽ ഒരേക്കർ സ്ഥലം കാട് വെട്ടിതെളിച്ച് കൃഷി യോഗ്യമാക്കിയ പ്രവർത്തനത്തിനാണ് അവാർഡ്. 2025 മാർച്ച് 9ന് ആലപ്പുഴ മുഹമ്മയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പ്രശസ്ത സിനിമാതാരം അനൂപ് ചന്ദ്രൻ അവാർഡുകൾ വിതരണം ചെയ്യും.
