KOYILANDY DIARY.COM

The Perfect News Portal

കാട്ടുപോത്തിനെ വെടിവെക്കാൻ ഉത്തരവ്

കാട്ടുപോത്തിനെ വെടിവെക്കാൻ ഉത്തരവ്. കൊല്ലം അഞ്ചൽ ഇടമുളക്കലിലും എരുമേലിയിലും രണ്ടു പേരെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ മന്ത്രി വി.എൻ വാസവൻ്റെ നിർദ്ദേശത്തെ തുടർന്ന്‌ കോട്ടയം കളക്ടറാണ് ഉത്തരവിട്ടത്. വനത്തിന് പുറത്ത് വെച്ച് മാത്രമേ പോത്തിനെ വെടിവെക്കാൻ സാധിക്കുകയുള്ളു.

കോട്ടയം എരുമേലിയില്‍ കണമല പുറത്തേല്‍ ചാക്കോച്ചന്‍ (70), പ്ലാവനാക്കുഴിയില്‍ തോമസ് (60) കൊല്ലം അഞ്ചലില്‍ ഇടമുളയ്ക്കല്‍ സ്വദേശി സാമുവല്‍ വര്‍ഗീസ് (65) എന്നിവരാണ് കാട്ടുപോത്തിൻ്റെ ആക്രമണത്തെ തുടർന്ന് മരിച്ചത്. കാട്ടുപോത്ത് ആക്രമണത്തില്‍ പ്രതിഷേധിച്ച് കണമലയില്‍ പ്രദേശവാസികള്‍ റോഡ് ഉപരോധിച്ചിരുന്നു. കാട്ടുപോത്തിനെ കണ്ടാലുടന്‍ വെടിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് പ്രദേശവാസികൾ ഉപരോധം നടത്തിയത്.

അതേസമയം, കാട്ട് പോത്ത് ആക്രമണത്തിൽ മൂന്ന് പേർ മരിച്ച സംഭവത്തിൽ വനം മന്ത്രി എകെ.ശശീന്ദ്രൻ പ്രതികരിക്കുകയുണ്ടായി. ആക്രമണമുണ്ടായി മൂന്ന് പ്രദേശങ്ങളിലും പ്രത്യേക സ്കോഡുകളെ നിയോഗിക്കുമെന്നും പരുക്കേറ്റവരുടെ ചികിത്സാ സഹായവും മരണപ്പെട്ടവരുടെ കുടുംബത്തിനുളള സഹായവും എത്രയും പെട്ടെന്ന് നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisements
Share news