KOYILANDY DIARY.COM

The Perfect News Portal

നൈറ്റ് സ്ക്വാഡിൻ്റെ പ്രവർത്തനം: നഗരസഭയിൽ 7 സ്ഥാപനങ്ങൾക്ക് നോട്ടീസ്

നൈറ്റ് സ്ക്വാഡിൻ്റെ പ്രവർത്തനം നഗരസഭയിൽ 7 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. കൊയിലാണ്ടി നഗരസഭയിലെ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ പുതുതായി രൂപീകരിച്ച നൈറ്റ് സ്ക്വാഡാണ് നഗരത്തിൽ നടത്തിയ പരിശോധനയിൽ മാലിന്യങ്ങൾ പൊതുസ്ഥലത്ത് നിക്ഷേപിച്ചതായി കണ്ടെത്തിയ 7 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയത്.
മാലിന്യങ്ങൾ തരംതിരിച്ച് ഹരിത കർമ്മ സേനയ്ക്ക് യഥാസമയം നൽകാത്ത മിന്നൂസ് ഫാൻസി, റൂബി ബേക്കറി, മറിയ കൂൾബാർ, സഫ ഫ്രൂട്സ്, ക്യാമ്പസ് ഫൂട്ട് വെയർ, ടി കെ ബേക്കറി, കല്യാൺ റെസിഡൻസി എന്നീ സ്ഥാപനങ്ങൾക്കാണ് നോട്ടീസ് നൽകിയത്.
നഗരസഭ ബസ്റ്റാന്റിന്റെ പല ഭാഗങ്ങളിലും ഓവർ ബ്രിഡ്ജിനടിയിലും മാലിന്യം നിക്ഷേപിച്ചവർക്കാണ് നോട്ടീസ് നൽകിയിട്ടുള്ളത്. രാത്രികാല സ്ക്വാഡിൽ നഗരസഭ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ റിഷാദ് ശുചീകരണ ജീവനക്കാരായ മുരഹരി, വിനോദ് എന്നിവർ പങ്കെടുത്തു.
Share news