ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

കൊയിലാണ്ടി : കൊയിലാണ്ടി നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. സി.എച്ച്. ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കെ.പി.സി.സി. അംഗം പി. രത്നവല്ലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് രജീഷ് വെങ്ങളത്ത് കണ്ടി അധ്യക്ഷനായി. കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി പി.കെ അരവിന്ദൻ അനുസ്മരണ പ്രഭാഷണം നടത്തി.

മഠത്തിൽ നാണു മാസ്റ്റർ, വി.ടി.സുരേന്ദ്രൻ, അഡ്വ. കെ. വിജയൻ, മുരളി തോറോത്ത്, വി.വി സുധാകരൻ, നടേരി ഭാസ്കരൻ, അഡ്വ. സതീഷ് കുമാർ, സുനിൽ വിയ്യൂര്, അൻസാർ കൊല്ലം, മനോജ് പയറ്റ് വളപ്പിൽ, കെ. എം സുമതി, തൻഹീർ കൊല്ലം, തങ്കമണി ചൈത്രം എന്നിവർ സംസാരിച്ചു.
