KOYILANDY DIARY.COM

The Perfect News Portal

‘മറ്റുള്ളവര്‍ അപകടമുണ്ടാക്കാം എന്നൊരു ചിന്തയോടുകൂടി വാഹനം ഓടിക്കണം’: മന്ത്രി ഗണേഷ് കുമാർ

അപകടങ്ങള്‍ നമ്മുടെ കുറ്റം കൊണ്ട് മാത്രമാവില്ല, മറ്റുള്ളവര്‍ അപകടമുണ്ടാക്കാം എന്നൊരു ചിന്തയോടുകൂടി വാഹനം ഓടിക്കണമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. പണ്ട് ഇത്രയും വാഹനങ്ങളും നല്ല റോഡ് ഇല്ലായിരുന്ന സമയത്ത് വേഗത്തില്‍ വാഹനം ഓടിച്ചിരുന്ന ആളാണ് താന്‍. അന്ന് വേഗപരിധി ഒന്നുമില്ലായിരുന്നെന്നും മന്ത്രി പറഞ്ഞു. പക്ഷേ ശ്രദ്ധയോടെയാണ് വാഹനമോടിച്ചിരുന്നത്. യുവാക്കളാണ് ഇന്ന് കൂടുതല്‍ അപകടത്തില്‍ പെടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

താന്‍ വേഗത്തില്‍ വണ്ടിയോടിച്ചിരുന്നത് തെറ്റാണെന്ന് പിന്നീട് മനസ്സിലായി. ഒരു ഗതാഗത സംസ്‌കാരം ഉണ്ടാകണം. റോഡില്‍ വാശിയുടെ ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. നിയമസഭാ പുസ്തകോത്സവത്തിൽ ‘ യുവതലമുറയും ഗതാഗത നിയമങ്ങളും’ എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

 

 

Share news