ചേമഞ്ചേരിയിൽ കാട്ടുപന്നിയുടെ അക്രമത്തിൽ ഒരാൾക്ക് പരിക്ക്. ബൈക്ക് തകർത്തു

ചേമഞ്ചേരിയിൽ കാട്ടുപന്നിയുടെ അക്രമത്തിൽ ഒരാൾക്ക് പരിക്ക്. മറ്റൊരാളുടെ ഇരുചക്ര വാഹനം ഇടിച്ചു തകർത്തു. വിളയോട്ടിൽ ബാലകൃഷ്ണൻ (62) എന്നയാൾക്കാണ് പരിക്കേറ്റത്. ഇയാളെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊളക്കാട് തുവ്വക്കോട് റോഡിൽ അയ്യപ്പൻകാവ് ക്ഷേത്ര ഭണ്ഡാരത്തിനു സമീപത്തുനിന്നാണ് പന്നിയുടെ അക്രമം ഉണ്ടായത്. തലയ്ക്ക് 5 തുന്നലിട്ടിട്ടുണ്ട്.

രാവിലെ വെറ്റിലപ്പാറ – കൊളക്കാട് റോഡിൽ വെച്ച് ആദർശ് പെരുവയൽ കുനി എന്നയാളുടെ ഇരുചക്ര വാഹനവും പന്നി അക്രമിച്ചിട്ടുണ്ട്. രാവിലെ 10.30 നാണ് സംഭവം വാഹനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പന്നി അക്രമത്തിൽ നിന്ന് നാടിനെ രക്ഷിക്കാണമെന്ന് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുന്നു.

