KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ ട്രെയിനിൽ നിന്ന് വീണ് ഒരാൾക്ക് പരിക്ക്

കൊയിലാണ്ടിയിൽ ട്രെയിനിൽ നിന്ന് വീണ് ഒരാൾക്ക് പരിക്ക്. വയനാട് സ്വദേശി ആൻ്റണി (61) എന്നയാൾക്കാണ് പരിക്കേറ്റതെന്നറിയുന്നു. ഇന്ന് വൈകീട്ട് 6 മണിയോടുകൂടി മാംഗ്ലൂർ – തിരുവനന്തപുരം എക്സപ്രസിൽ നിന്നാണ് ഇയാൾ വീണതെന്നറിയുന്നു. അറിയിപ്പ് കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടി പോലീസും നാട്ടുകാരും ചേർന്ന് ഇയാളെ പുറത്തെടുത്ത് 108 ആംബുലൻസിൽ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ദ ചികിത്സ ആവശ്യമായ വന്നതിനാൽ മെഡിക്കൽ കോളജ് ഹോസ്പിറ്റിലിലേക്ക് മാറ്റിയിട്ടുണ്ട്. 

Share news