നിലമ്പൂരിൽ കാട്ടിറച്ചിയുമായി ഒരാൾ പിടിയിൽ

നിലമ്പൂർ: നിലമ്പൂരിൽ കാട്ടിറച്ചിയുമായി ഒരാൾ പിടിയിൽ. നിലമ്പൂർ നോർത്ത് ഡിവിഷൻ വഴിക്കടവ് റെയിഞ്ച് നെല്ലിക്കുത്ത് സ്റ്റേഷൻ പരിധിയിലെ പൂവത്തിപ്പൊയിൽ ഭാഗത്തുനിന്നാണ് 8 കിലോ മലമാന്റെ ഇറച്ചിയും ഇയോൺ കാറുമായി പിലാത്തൊടിക വീട്ടിൽ മുജീബ് റഹ്മാൻ ആണ് നിലമ്പൂർ ഫ്ലൈയിംഗ് സ്ക്വാഡിന്റെ പിടിയിലായത്.

കോഴിക്കോട് ഫ്ലയിംഗ് സ്ക്വാഡ് ഡിഎഫ്ഒയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നിലമ്പൂർ വനം ഫ്ലയിംഗ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്. വനം വകുപ്പിന്റെ പാമ്പു പിടിത്തക്കാരൻ ആയ ഇയാൾ അപകടകരമായ രീതിയിൽ പാമ്പുകളെ പ്രദർശിപ്പിക്കുകയും വീട്ടിൽ സൂക്ഷിക്കുകയും ചെയ്തിരുന്നു. തുടർന്ന് പാമ്പ് പിടിക്കുന്നതിനുള്ള ഇയാളുടെ ലൈസൻസ് വനംവകുപ്പ് റദ്ദാക്കിയിരുന്നു.

നിലമ്പൂർ ഫ്ലയിംഗ് സ്ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ വി ബിജേഷ് കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി കെ വിനോദ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എൻ പി പ്രദീപ് കുമാർ, സി അനിൽകുമാർ, പി വിബിൻ, എൻ സത്യരാജ്, നിലമ്പൂർ റിസർവ് ഫോർഴ്സ് ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ വി രാജേഷ് ബിഎഫ്ഒമാരായ ടി എസ് അമൃതരാജ്, ആതിര കൃതിവാസൻ എന്നിവർ ഒപ്പറേഷനിൽ പങ്കെടുത്തു.

