KOYILANDY DIARY.COM

The Perfect News Portal

സെക്കുലർ സ്‌ട്രീറ്റിൽ ഒന്നരലക്ഷം പേർ അണിനിരക്കും

കോഴിക്കോട്‌: ‘ഇന്ത്യയെ മതരാഷ്‌ട്രമാക്കരുത്‌’ മുദ്രാവാക്യവുമായി ഡിവൈഎഫ്‌ഐ ബ്ലോക്ക്‌ കേന്ദ്രങ്ങളിൽ ചൊവ്വാഴ്‌ച സംഘടിപ്പിക്കുന്ന സെക്കുലർ സ്‌ട്രീറ്റിൽ ഒന്നരലക്ഷം പേർ അണിനിരക്കും. 17 ബ്ലോക്ക്‌ കേന്ദ്രങ്ങളിൽ വൈകിട്ടാണ്‌ പരിപാടി. ഫറോക്കിലും കോഴിക്കോട്‌ ടൗണിലും മന്ത്രി പി. എ. മുഹമ്മദ്‌ റിയാസ്‌  ഉദ്‌ഘാടനംചെയ്യും. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡണ്ട് വി. വസീഫ്‌ കോഴിക്കോട്‌ സൗത്തിലും എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ട് വി. പി. സാനു കുന്നുമ്മൽ ബ്ലോക്കിലും ഉദ്‌ഘാടനംചെയ്യും.
നരിക്കുനിയിൽ സിപിഐ (എം) ജില്ലാ സെക്രട്ടറി പി മോഹനൻ, പേരാമ്പ്രയിൽ കെ കെ ദിനേശൻ, ഒഞ്ചിയത്ത്‌ പി കെ പ്രേമനാഥ്‌, നോർത്തിൽ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പി സി ഷൈജു, കക്കോടിയിൽ ജില്ലാ പ്രസിഡണ്ട് എൽ ജി ലിജീഷ്‌, ബാലുശേരിയിൽ സി കെ ശശീന്ദ്രൻ, നാദാപുരത്ത്‌ പി കെ സുമേഷ്‌, കൊയിലാണ്ടിയിൽ എം എം റഷീദ്‌, വടകരയിൽ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റിയംഗം എൻ സുകന്യ, പയ്യോളിയിൽ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് സൂസൻ കോടി, തിരുവമ്പാടിയിലും കുന്നമംഗലത്തും ഡിവൈഎഫ്‌ (ഐ) കേന്ദ്ര കമ്മിറ്റിയംഗം എം ഷാജർ, താമരശേരിയിൽ വി പി റജീന എന്നിവർ ഉദ്‌ഘാടകരാകും. സാംസ്‌കാരിക രംഗത്തെ പ്രമുഖർ വിവിധയിടങ്ങളിൽ പങ്കെടുക്കും.

 

Share news