കാപ്പാട് വികാസ് നഗറിൽ ഓണച്ചന്ത ആരംഭിച്ചു
കൊയിലാണ്ടി സഹകരണ ബേങ്കിന്റെ നേതൃത്വത്തിൽ കാപ്പാട് വികാസ് നഗറിൽ ഓണച്ചന്ത ആരംഭിച്ചു. വാർഡ് മെമ്പർ അതുല്യ ബൈജു ഉദ്ഘാടനം ചെയ്തു. ബേങ്ക് പ്രസിഡണ്ട് പി. രത്നവല്ലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. ആർ സജിന, വൈസ് പ്രസിഡണ്ട് കെ. പി. വിനോദ് കുമാർ, ഡയറക്ടർമാരായ പി. കെ. ശങ്കരൻ, മനോജ് കാപ്പാട് എന്നിവർ സംസാരിച്ചു.
