വയോമിത്രം അംഗങ്ങൾക്കായ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു
കൊയിലാണ്ടി: പന്തലായനി ആർട്സ് & കൾച്ചറൽ സൊസൈറ്റി (പാക്സും), വയോമിത്രം ക്ലിനിക്കും ചേർന്ന് വയോമിത്രം അംഗങ്ങൾക്കായ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പൂക്കളം തീർത്ത്, ഓണപ്പാട്ടുകൾ അവതരിപ്പിക്കുകയും ചെയ്തു. പരിപാടികൾക്കിടയിൽ സുധാകരൻ മാസ്റ്റർ സ്പോട്ട് പ്രൈസ്സുകൾക്ക് വേണ്ടിയുള്ള കുസൃതിയും, ചിന്താത്മകവുമായ, ചോദ്യങ്ങൾ ചോദിച്ച് കൊണ്ടേയിരുന്നു.

കൈ നിറയെ സമ്മാനങ്ങളും, മധുരങ്ങളും നുണഞ്ഞ് കൊണ്ടാണ് വയോമിത്രം അംഗങ്ങൾ പിരിഞ്ഞ് പോയത്. മുതിർന്ന പൌരന്മാരെ പൊന്നാട അണിയിച്ച് ആദരിച്ചു. പരിപാടിയിൽ നഗരസഭ കൗൺസിലർ പ്രജിഷ, വയോമിത്രം ക്ലിനിക് ഡോക്ടർ ജിജോ മോഹൻ, കൺവീനർ സുനിൽ പറമ്പത്ത്, സുധാകരൻ മാസ്റ്റർ, ക്ലിനിക് സ്റ്റാഫ് അംഗങ്ങളായ ദിലീഷ്, അഖില എന്നിവർ സംസാരിച്ചു.

