വയനാട് ദുരന്ത ഭൂമിയിൽ വീണ്ടും ജീവൻ്റെ തുടിപ്പുണ്ടെന്ന് റഡാറിൽ ത

വയനാട് ദുരന്ത ഭൂമിയിലെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ വീണ്ടും ജീവൻ്റെ തുടിപ്പുണ്ടെന്ന് റഡാറിൽ തെളിഞ്ഞു. തിരച്ചിൽ നടക്കുന്നതിനിടെ നടത്തിയ റഡാർ പരിശോധനയിലാണ് ജിവൻ്റെ തുടിപ്പുണ്ടെന്ന് സൂചന ലഭിച്ചത്. ഒരു പള്ളിയോടു ചേർന്ന സ്ഥലത്താണ് 8 മീറ്റർ ദൂരത്തിൽ റഡാറിൽ ജീവൻ്റെ തുടിപ്പ് ഉണ്ടെന്ന് മനസിലാക്കാൻ സാധിച്ചത്. ഇതോടെ രക്ഷാ പ്രവർത്തകർ തികഞ്ഞ ജാഗ്രതയോടെയാണ് തിരച്ചിൽ നടത്തുന്നത്. കൂടി നിൽക്കുന്ന ആളുകളെ ഇവിടെ നിന്ന് മാറ്റിയിട്ടുണ്ട്.

ജീവൻ്റെ തുടപ്പായതുകൊണ്ട് പരിക്കേൽക്കാതെ സുരക്ഷിതമായി പുറത്തെടുക്കാനുള്ള ശ്രമകരമായ ദൌത്യത്തിലാണ് അതീവ സുരക്ഷയോടെയാണ് കാര്യങ്ങൾ മുന്നോട്ട് നീങ്ങുന്നത്. ഉന്നത ഉദ്യോഗസ്ഥർ ഈ മേഖലയിലേക്ക് എത്തുന്നുണ്ട്. മനുഷ്യ ജീവൻ തന്നെയാണ് അതോ മറ്റു മൃഗങ്ങളുടെതാണോ എന്ന് ഇപ്പോൾ പറയാനാകുന്നില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നു.

