ദേശീയ പാതയിൽ പൊയിൽക്കാവിൽ റോഡരികിലെ വെള്ളക്കെട്ട് ദുരിതമാകുന്നു

കൊയിലാണ്ടി: ദേശീയ പാതയിൽ പൊയിൽക്കാവിൽ റോഡരികിലെ വെള്ളക്കെട്ട് വാഹനങ്ങൾക്കും യാത്രക്കാർക്കും വിനയാവുന്നു. ഇന്നലെ പെയ്ത മഴയിൽ വെള്ളക്കെട്ട് കാരണം വാഹനങ്ങൾ വേഗത കുറച്ചാണ് പോകേണ്ടി വരുന്നത് ഇത് കാരണം ഗതാഗതകുരുക്കുണ്ടാകുകയാണ്. ഇത് യാത്രകാർക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.

ഇന്ന് രാവിലെ ഏറെ നേരം ഗതാഗത തടസ്സമുണ്ടായി. ദേശീയപാതയുടെ പണി പുരോഗമിക്കുന്നതിൻ്റെ ഭാഗമായി നേരത്തെയുണ്ടായിരുന്ന ഓവുചാലുകൾ പുതുക്കിപണിയുന്നുണ്ടെങ്കിലും മഴ പെയ്തതോടെ നിറഞ്ഞ് കവിഞ്ഞ് റോഡിലേക്കൊഴുകുകയാണ്.

