KOYILANDY DIARY.COM

The Perfect News Portal

ജർമനിയുമായി കൂടുതൽ തൊഴിൽ മേഖലകളിൽ സഹകരിക്കാൻ ഒഡെപെക്

തിരുവനന്തപുരം: ജർമനിയുമായി കൂടുതൽ തൊഴിൽ മേഖലകളിൽ സഹകരിക്കാൻ ഒഡെപെക്. ഫെഡറൽ ഗവ. ഓഫ് ജർമനി ഡെപ്യൂട്ടി ഹെൽത്ത് മിനിസ്റ്ററും പാർലമെന്ററി സ്റ്റേറ്റ് സെക്രട്ടറിയുമായ പ്രൊഫ. ഡോ എഡ്ഗാർ ഫ്രാങ്കെ മന്ത്രി വി ശിവൻകുട്ടിയുമായി കൂടിക്കാഴ്ച നടത്തി. കൂടുതൽ ചർച്ചകൾക്കായി അദ്ദേഹം മന്ത്രിയെ ജർമനിയിലേക്ക് ക്ഷണിച്ചു. മലയാളി നഴ്‌സുമാർക്ക്‌ ജർമനിയിൽ ജോലിനേടാൻ ഒഡെപെകും ജർമനിയിലെ സർക്കാർ സ്ഥാപനം ഡെഫയും ധാരണപത്രം ഒപ്പുവച്ചിരുന്നു. സൗജന്യ റിക്രൂട്ട്‌മെന്റ് പദ്ധതിയാണ് വർക്ക് -ഇൻ ഹെൽത്ത്‌ ജർമനി.

ഡെഫയുമായുള്ള പങ്കാളിത്തംവഴി മറ്റു മേഖലകളിലേക്കും റിക്രൂട്ട്‌മെന്റ് വ്യാപിപ്പിക്കും. സൗജന്യ ജർമൻ ഭാഷാപരിശീലനവും ജർമൻ രജിസ്ട്രേഷന് വേണ്ടിയുള്ള പരീക്ഷാപരിശീലനം നൽകാനും ഒഡെപെക് പദ്ധതിയിട്ടിട്ടുണ്ട്. പ്രിൻസിപ്പൽ സെക്രട്ടറി സൗരഭ് ജയിൻ, സംസ്ഥാന ലേബർ കമീഷണർ ഡോ. കെ വാസുകി, എംപ്ലോയ്മെന്റ് ഡയറക്ടർ ഡോ. വീണ എൻ മാധവൻ, ഒഡെപെക് ചെയർമാൻ അഡ്വ. എ പി അനിൽകുമാർ, എംഡി കെ എ അനൂപ് എന്നിവരും പങ്കെടുത്തു.

Share news