OBC മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ്റെ മൂന്നാം ചരമ വാർഷികം

കൊയിലാണ്ടി: ആലപ്പുഴയിൽ SDPI പ്രവർത്തകർ കൊലപ്പെടുത്തിയ OBC മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ്റെ മൂന്നാം ബലിദാന ദിനത്തിൽ ഒബിസി മോർച്ച കൊയിലാണ്ടി മണ്ഡലത്തിന്റെ നേതൃത്വത്തിൽ അനുസ്മരണ ചടങ്ങും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. ചടങ്ങിൽ ബി.ജെ.പി സ്റ്റേറ്റ് കൗൺസിൽ അംഗം വായനാരി വിനോദ് അനുസ്മരണ പ്രസംഗം നടത്തി. ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡണ്ട് ടി.പി. പ്രീജിത്ത് അധ്യക്ഷനായിരുന്നു.
.

.
ബിജെപി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്.ആർ. ജയ്കിഷ്,
ജില്ലാ ട്രഷറർ വി.കെ. ജയൻ, ജന. സെക്രട്ടറിമാരായ കെ.വി. സുരേഷ്, അഡ്വ. എ.വി. നിധിൻ, യുവമോർച്ച ജില്ലാ ജന. സെക്രട്ടറി അതുൽ പെരുവട്ടൂർ, വി.കെ. മുകുന്ദൻ, വൈശാഖ് കെ.കെ, പുഷ്പരാജ് വി.കെ, ജിതേഷ് കാപ്പാട്, രജീഷ് തൂവ്വക്കോട്, പ്രഗീഷ് ലാൽ, അനൂപ് സി.എം. എന്നിവർ സംബന്ധിച്ചു.
