KOYILANDY DIARY.COM

The Perfect News Portal

ജില്ലയിലെ മികച്ച ജൈവ കർഷകനുള്ള 16-ാംമത് അക്ഷയശ്രീ അവാർഡ് ഒ.കെ സുരേഷ് ഏറ്റുവാങ്ങി

കോഴിക്കോട് ജില്ലയിലെ മികച്ച ജൈവ കർഷകനുള്ള 16-ാംമത് അക്ഷയശ്രീ പുരസ്കാരം കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ഒ കെ സുരേഷ് ഏറ്റുവാങ്ങി. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സരോജിനി ദാമോദരൻ ഫൗണ്ടേഷൻ കേരളത്തിലെ മികച്ച ജൈവകർഷകർക്കായി ഏർപ്പെടുത്തിയ 16-ാംമത് അക്ഷയശ്രീ അവാർഡാണ് സുരേഷിന് ലഭിച്ചത്. 

ആലപ്പുഴ മുഹമ്മയിലെ ഗൗരി നന്ദനം ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങിൽ പ്രശസ്ത സിനിമാതാരവും ജൈവ കർഷകനുമായ അനൂപ് ചന്ദ്രൻ അവാർഡുകൾ വിതരണം ചെയ്തു. സരോജിനി ദാമോദരൻ ഫൗണ്ടേഷൻ ഭാരവാഹികളായ ഷിബുലാൽ, കുമാരി ഷിബുലാൽ, കെ വി ദയാൽ, രാമാനന്ദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ 16 വർഷക്കാലത്തിനിടയ്ക്ക് 800ഓളം ജൈവ കർഷകർക്ക് അവാർഡുകൾ വിതരണം നടത്തിയെന്ന് ഭാരവാഹികൾ അറിയിച്ചു. സമ്മാനത്തുകയോടൊപ്പം മൊമെന്റോയും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാർഡ്.

Share news