KOYILANDY DIARY.COM

The Perfect News Portal

ബം​ഗളുരുവിൽ കീടനാശിനിയുടെ പുക ശ്വസിച്ച നഴ്സിങ് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

ബം​ഗളുരു: ബം​ഗളുരുവിൽ കീടനാശിനിയുടെ പുക ശ്വസിച്ച നഴ്സിങ് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം. പത്തൊൻപത് വിദ്യാർത്ഥികളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഒമ്പത് മണിയോടെ ഹോസ്റ്റലിൻ്റെ ബേസ്‌മെൻ്റിൽ റാറ്റ് ആക്സ് എന്ന കീടനാശിനി തളിക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പുക ശ്വസിച്ച് ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാർത്ഥികൾക്ക് ഉടൻ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് ഹോസ്റ്റൽ ജീവനക്കാർ ഇവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.

 

 

ജയൻ വർ​ഗീസ്, ദിലീഷ്, ജോമോൻ എന്നീ വിദ്യാർത്ഥികളെ എസിയുവിൽ പ്രവേശിപ്പിച്ചു. മറ്റുള്ള വിദ്യാർത്ഥികൾ സുഖം പ്രാപിക്കുന്നതായി അധികൃതർ അറിയിച്ചു. വിദ്യാർത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബിഎൻഎസ് സെക്ഷൻ 208 പ്രകാരം ജ്ഞാനഭാരതി പോലീസ് കേസെടുത്തു. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് ബം​ഗളുരു വെസ്റ്റ് ഡെപ്യൂട്ടി കമ്മീഷണർ എസ് ​ഗിരീഷ് പറഞ്ഞു.

 

Share news