ഓവർകോട്ടും ബാഡ്ജും വിതരണം ചെയ്തു

കൊയിലാണ്ടി: സുരക്ഷ പാലിയേറ്റീവ് ചേമഞ്ചേരി മേഖലാ കമ്മിറ്റി തയ്യാറാക്കിയ നഴ്സുമാർക്കുള്ള ഓവർകോട്ടും വളണ്ടിയർ ബാഡ്ജും തുവ്വക്കോട് AKG കോർണിൽ നടന്ന ചടങ്ങിൽ വെച്ച് വിതരണം ചെയ്തു. മേഖലാ കമ്മറ്റി കൺവീനർ എം.പി. അശോകൻ, മേഖലാ ട്രഷറർ ബാലൻ കുനിയിൽ, വൈസ് ചെയർമാൻ വി.കെ. അശോകൻ, മേഖലാ കമ്മറ്റി അംഗം പ്രകാശൻ കേദാരം, കമ്മറ്റി അംഗം വി.എം ജാനകി, നഴ്സ് ദിലേഖ, ഡ്രൈവർ ബാബു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
