ലഹരി വിരുദ്ധ പ്രതിരോധ – ബോധവത്കരണ പരിപാടികളുമായി എൻ.ടി.യു

കൊയിലാണ്ടി : കാമ്പസുകളിലെ ലഹരി വിതരണത്തെ സഹായിക്കുന്ന വിദ്യാർത്ഥി സംഘടനകളെ നിരോധിക്കണം. എൻ.ടി.യു. സംസ്ഥാനത്തെ ലഹരി വ്യാപനത്തിനെതിരെ പതിനാല് ജില്ലാ കേന്ദ്രങ്ങളിലും ദേശീയ അദ്ധ്യാപക പരിഷത്ത് ദീപം തെളിയിച്ചുകൊണ്ട് ഒരു വർഷം നീണ്ടുനിൽക്കുന്ന ലഹരി വിരുദ്ധ പ്രതിരോധ – ബോധവത്കരണ പരിപാടികൾക്ക് തുടക്കം കുറിച്ചു. ” മയങ്ങല്ലേ മക്കളേ, മറക്കല്ലേ മൂല്യങ്ങൾ’
എന്ന മുദ്രാവാക്യവുമായി കുട്ടികളേയും കുടുംബങ്ങളേയും ചേർത്തുപിടിച്ചു കൊണ്ടുള്ള ലഹരിക്കെതിരെ എൻ.ടി.യു വിൻ്റെ ‘ഒരു തിരിവെട്ടം’ ശക്തമായ പ്രചരണ പരിപാടിയാണ് വർഷം മുഴുക്കെ അദ്ധ്യാപക പരിഷത്ത് ഏറ്റെടുത്തിരിക്കുന്നത്.

കൊയിലാണ്ടി യിൽ നടന്ന പരിപാടി എൻ ടി യു സംസ്ഥാന ജനറൽ സെക്രട്ടറി ടf. അനൂപ് കുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കൊയിലാണ്ടി നഗരസഭ കൗൺസിലർ കെ കെ.വൈശാഖ്, ചിത്ര കലാ അധ്യാപകരായ സിഗ്നി ദേവരാജൻ, സുരേഷ് ഉണ്ണി, രമേശ് പൂക്കാട് എന്നിവർ ചടങ്ങിൽ ചിത്രം വരച്ചു ബോധവൽക്കരണം നടത്തി. കലാമണ്ഡലം പ്രശോഭ്, ഗിരീഷ് കുമാർ നന്മണ്ട എന്നിവർ അവതരിപ്പിച്ച തെരുവ് നാടകത്തോടെ ആണ് ചടങ്ങ് ആരംഭിച്ചത്.
എൻ ടി യു ജില്ലാ അധ്യക്ഷൻ കെ ഷാജിമോൻ അദ്ധ്യക്ഷത വഹിച്ചു

ചടങ്ങിൽ സതീഷ് പാലോറ പി. വി സംജിത് ലാൽ, ലഹരി ക്കെതിരെ എൻ ടി യു നടത്തുന്ന സംസ്ഥാന തല പരിപാടികൾക്ക് ഇതോടെ തുടക്കം കുറിച്ചിരിക്കുകയാണെന്നും കേവലം ബോധവത്കരണത്തിനപ്പുറം , ലഹരി മരുന്നിൻ്റെ ഉപയോഗവും ലഭ്യതയും വിതരണവും നിർത്തലാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിലേക്കാണ് സർക്കാർ നീങ്ങേണ്ടത് എന്നും സംസ്ഥാന സർക്കാരിൻ്റെ ലഹരിക്കെതിരായ പോരാട്ടം ആത്മാർത്ഥമാണെങ്കിൽ കേരളത്തിലെ കാമ്പസുകളിലും പൊതു സമൂഹത്തിലും ലഹരി വിതരണം ചെയ്യുന്നവരുടെ മുഖവും, രാഷ്ട്രീയവും മതവും നോക്കാതെ നിയമത്തിന് കീഴിൽ കൊണ്ടുവരണമെന്നും എൻ ടി യു സംസ്ഥാന പ്രസിഡന്റ് കെ സ്മിത ആവശ്യപ്പെട്ടു.
