KOYILANDY DIARY.COM

The Perfect News Portal

ചൂരൽമലയിൽ വീട് നിർമിച്ചുനൽകാൻ
എൻഎസ്എസ് വളന്റിയർമാർ

ബാലുശേരി: വയനാട് ചൂരൽമലയിൽ വീട് നിർമിച്ചു നൽകാൻ കോക്കല്ലൂർ ഗവ. എച്ച്‌എസ്‌എസിലെ എൻഎസ്എസ് വളന്റിയർമാർ രംഗത്ത്. ആദ്യ പടിയായി സ്കൂളിൽ ഭക്ഷ്യമേളയിലൂടെ ധനസമാഹരണം നടത്തി. വീടുകളിൽ നിന്ന്‌ രക്ഷിതാക്കളുടെ സഹായത്തോടെ ഉണ്ടാക്കിയ ഭക്ഷണ സാധനങ്ങൾ വിൽപ്പന നടത്തിയാണ് വീട് നിർമാണത്തിനുള്ള തുക സമാഹരണത്തിന് തുടക്കം കുറിച്ചത്. 

ഭക്ഷ്യമേളയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി എം ശശി നിർവഹിച്ചു. പ്രിൻസിപ്പൽ എൻ എം നിഷ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് അജീഷ് ബക്കീത്ത, സി മുഹമ്മദ് അച്ചിയത്ത് എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഓഫീസർ കെ ആർ ലിഷ സ്വാഗതം പറഞ്ഞു.

 

Share news