NSS യൂനിറ്റും കോഴിക്കോട് ബീച്ച് ഹോസ്പിറ്റലും സൗജന്യ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി: പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂൾ NSS യൂനിറ്റും, കോഴിക്കോട് ബീച്ച് ഹോസ്പിറ്റലും സംയുക്തമായി സൗജന്യ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ നിരവധി പേർ രക്തം ദാനം ചെയ്തു. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയമാൻ ബേബി സുന്ദർ രാജ് പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് എം. നിഷിത്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു.

മെഡിക്കൽ ഓഫീസർ ഡോ: ശ്രീലക്ഷ്മി മുഖ്യപ്രഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി ലജിന. വി.എൽ ആശംസ അർപ്പിച്ച് സംസാരിച്ചു. പ്രിൻസിപ്പൽ ചിത്രേഷ് പി.ജി സ്വാഗതവും NSS പ്രോഗ്രാം ഓഫീസർ പ്രവീണ ടി.സി നന്ദിയും രേഖപ്പെടുത്തി.

