KOYILANDY DIARY.COM

The Perfect News Portal

എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ സമ്മേളനം നടത്തി

എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ സമ്മേളനം നടത്തി. അവിടെനല്ലൂർ എൽ പി സ്കൂളിൽ ചേർന്ന എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ കോട്ടൂർ പഞ്ചായത്ത് സമ്മേളനം ജില്ലാ പ്രസിഡണ്ട് എം. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഷാജി.കെ.ജി അദ്ധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് തൊഴിലാളികളെ ദുരിതത്തിൽ ആക്കുന്ന എൻ എം എം എസ് ഒഴിവാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

സെക്രട്ടറി ശോഭ സുരേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. എൻ ആർ ഇ ജി ഏരിയ സെക്രട്ടറി പ്രതീഷ് സി.കെ, ഏരിയാ പ്രസിഡണ്ട് സബിത.ഡി.ബി, ഏരിയ കമ്മിറ്റി അംഗം സജീവൻ, ഏരിയ കമ്മിറ്റി അംഗം അഹമ്മദ് കോയ, ബാലൻ നമ്പ്യാർ, ചന്ദ്രൻ മാസ്റ്റർ, ഷാജി തച്ചയിൽ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ ബൽരാജ് മാസ്റ്റർ സ്വാഗതം പറഞ്ഞു.

Share news