KOYILANDY DIARY.COM

The Perfect News Portal

കോൺഗ്രസ്‌ സംഘടിപ്പിച്ച സമരാഗ്‌നി ജാഥയുടെ സമാപന സമ്മേളനവേദിയിൽ പണപ്പിരിവിന്‌ നോട്ട്‌ എണ്ണുന്ന യന്ത്രവും

തിരുവനന്തപുരം: കോൺഗ്രസ്‌ സംഘടിപ്പിച്ച സമരാഗ്‌നി ജാഥയുടെ സമാപന സമ്മേളനവേദിയിൽ പണപ്പിരിവിന്‌ നോട്ട്‌ എണ്ണുന്ന യന്ത്രവും. സമ്മേളന വേദിയുടെ പിറകിൽ പ്രത്യേകം സജ്ജീകരിച്ച പന്തലിലാണ്‌ മെഷീനുമായി പണപ്പിരിവിന്‌ നേതാക്കളെ നിയോഗിച്ചിരുന്നത്‌. കെപിസിസി നിർവാഹകസമിതിയംഗം ജ്യോതികുമാർ ചാമക്കാലയാണ്‌ പണപ്പിരിവിന്‌ നേതൃത്വം നൽകിയത്‌. സേവാദൾ പ്രവർത്തകരുടെ സുരക്ഷാവലയവും ഒരുക്കിയിരുന്നു.

വിവിധ കമ്മിറ്റികൾ ശേഖരിച്ചുകൊണ്ടുവരുന്ന ജാഥാഫണ്ട്‌ എണ്ണിനോക്കാനാണ്‌ മെഷീൻ ഉപയോഗിച്ചത്‌ എന്നാണ്‌ ഡിസിസി നേതാക്കളുടെ വിശദീകരണം. എന്നാൽ, കമ്മിറ്റികളുടെ ഫണ്ട്‌ മാത്രമല്ല, സ്വകാര്യവ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും നിർബന്ധപൂർവം ഫണ്ട്‌ ശേഖരിച്ചുവെന്നും ഇത്‌ എണ്ണിത്തിട്ടപ്പെടുത്താനാണ്‌ മെഷീൻ ഉപയോഗിച്ചതെന്നും ചില നേതാക്കൾ പറയുന്നു. ഇങ്ങനെ പിരിച്ചെടുത്ത പണം ആരുടെയും പോക്കറ്റിലേക്ക്‌ പോകാതെ എണ്ണിത്തിട്ടപ്പെടുത്താനാണ്‌ കെപിസിസി നേതൃത്വം മെഷീനുമായി ആളെ നിയോഗിച്ചതെന്നും ആക്ഷേപമുണ്ട്‌.

Share news