KOYILANDY DIARY.COM

The Perfect News Portal

കലോത്സവത്തിൽ നോൺ വെജ്‌ വിഭവങ്ങളും വിളമ്പും: മന്ത്രി വി ശിവൻകുട്ടി

കലോത്സവം: അടുത്ത വർഷം നമുക്ക് നോൺ വെജും ആകാം.. തിരുവനന്തപുരം: അടുത്തവർഷം മുതൽ എന്തായാലും കലോത്സവത്തിൽ നോൺ വെജിറ്റേറിയൻ വിഭവങ്ങളും ഉണ്ടാകുമെന്ന്‌ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. ഈ വർഷം ഈ ഘട്ടത്തിൽ അത് നടപ്പാക്കാൻ ആകുമോ എന്നത് പരിശോധിക്കുകയാണ്‌. വൈവിധ്യങ്ങളുടെ ഉത്സവമാണ് സംസ്ഥാന സ്‌കൂൾ കലോത്സവം. വൈവിധ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നടപടികൾ തന്നെയാണ് പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്ന് ഉണ്ടാവുകയെന്നും മന്ത്രി ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഇതുവരെ നൽകിവന്നിരുന്നത് വെജിറ്റേറിയൻ വിഭവങ്ങളാണ്. അതിനൊരു മാറ്റം ഉണ്ടാകും എന്നതു തീർച്ച. ഇതുമായി ബന്ധപ്പെട്ട ആരോഗ്യകരമായ ചർച്ചകളെ സ്വാഗതം ചെയ്യുന്നു. എന്നാൽ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള ചർച്ചകൾക്ക് പിന്നിൽ ഗൂഢലക്ഷ്യങ്ങൾ ഉണ്ട് എന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

Share news