KOYILANDY DIARY.COM

The Perfect News Portal

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം നർഗേസ് മൊഹമ്മദിക്ക്

ഓസ്‌ലോ: സമാധാനത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്‌കാരം ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക നർഗേസ് മൊഹമ്മദിക്ക്. ഇറാനിലെ സ്‌ത്രീകളുടെ വിമോചനത്തിനും, അവകാശങ്ങൾക്കായും നടത്തിയ പോരാട്ടത്തിനുമാണ് പുരസ്‌കാരം. 13 തവണ അറസ്റ്റിലായ നർഗേസ് മൊഹമ്മദി ഇപ്പോൾ ഇറാനിൽ ജയിലിലാണ്‌. ജയിലിൽ വച്ചാണ് നർഗേസ്‌ പുരസ്‌കാര വാർത്ത അറിഞ്ഞത്. വിവിധ കുറ്റങ്ങൾ ചുമത്തി കൃത്യമായ വിചാരണ പോലും കൂടാതെ 31 വർഷത്തെ ജയിൽശിക്ഷയാണ് നർഗേസ് മൊഹമ്മദിക്ക് വിധിച്ചിരിക്കുന്നത്.

 

Share news