KOYILANDY DIARY.COM

The Perfect News Portal

ലഹരിക്കെതിരെ കോഴിക്കോട് സിറ്റിയിൽ തരംഗമായി ‘ No Never’ ക്യാമ്പയിനുകൾ.

കോഴിക്കോട്: കോഴിക്കോട് സിറ്റി പോലീസ് വിഭാവനം ചെയ്ത ‘No Never’ പദ്ധതിയുടെ ഭാഗമായി പ്രതിജ്ഞയും, മനുഷ്യച്ചങ്ങലയും ഒരുക്കി. മാരക ലഹരി മരുന്നിനെതിരെ കോഴിക്കോട് സിറ്റി പോലീസും സോഷ്യൽ പോലീസിംഗ് ഡിവിഷനും ചേർന്ന് നടത്തുന്ന ബോധവൽക്കരണ പരിപാടിയാണ് ‘No Never’ പ്രോഗ്രാം. കോഴിക്കോട് നഗരത്തിലെ വിവിധ സ്കൂളുകളിൽ വിദ്യാർത്ഥികളും, അധ്യാപകരും, പോലീസും  ചേർന്ന് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പദ്ധതിയുടെ ഭാഗമായി എലത്തൂർ ജനമൈത്രി പോലീസ് സ്റ്റേഷൻ പരിധിയിലെ സി.എം.സി ഹൈസ്കൂളിലെ വിദ്യാർത്ഥികളും, അധ്യാപകരും, എലത്തൂർ പോലീസും ചേർന്നാണ് ലഹരിക്കെതിരെയുള്ള പ്രതിജ്ഞയും, മനുഷ്യച്ചങ്ങലയും ഒരുക്കിയത്. 
.
.
കോഴിക്കോട് സിറ്റിയിലെ ചെറുവണ്ണൂരിൽ വെച്ച് ‘No Never’ പ്രോഗ്രാമിനോടനുബന്ധിച്ച് നല്ലളം ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ബഹുജനപങ്കാളിത്തത്തോടെ ലഹരിക്കെതിരെ ജനകീയ സദസ്സ് സംഘടിപ്പിക്കുകയും, പ്രസ്തുത ചടങ്ങിൽ നല്ലളം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായ ശ്രീ. മനോജ് കുമാർ “ലഹരിഉപയോഗവും ഭവിഷത്തുകളും” എന്ന വിഷയത്തെകുറിച്ച് മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു.
.
.
ചടങ്ങിൽ ചെറുവണ്ണൂർ വെസ്റ്റ് വാർഡ് കൌൺസിലർ P.C രാജൻ, വാർഡ് കൺവീനർ കെ. സോമൻ, കെ.എ. ഗംഗേഷ്, സുനീർ നുറുക്കണ്ടി, അബ്ദുൾ ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു. ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് സിറ്റി പോലീസ് നഗരത്തിൽ ലഹരി വിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ ബോർഡുകൾ ദൃശ്യ, ശ്രവ്യ പത്രമാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങൾ വഴിയും ലഹരി വിരുദ്ധ ആശയങ്ങളുടെ പ്രചരവും നടക്കുന്നുണ്ട്. വരും ദിവസങ്ങളിലും കോഴിക്കോട് സിറ്റിയിൽ ലഹരിക്കെതിരെയുള്ള ‘No Never’ ക്യാമ്പയിനിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
Share news