KOYILANDY DIARY.COM

The Perfect News Portal

സാർ,മാഡം വിളികൾ ഇനി വേണ്ട.ബാലാവകാശ കമ്മീഷൻ

സാർ, മാഡം വിളികൾ ഇനി വേണ്ട. ബാലാവകാശ കമ്മീഷൻ. തിരുവനന്തപുരം: സ്കൂളിൽ അധ്യാപകരെ ഇനിമുതൽ ടീച്ചർ എന്ന് വിളിച്ചാൽ മതിയെന്ന് ബാലാവകാശ കമ്മീഷൻ്റെ ഉത്തരവ്. സാർ, മാഡം എന്നീ വിളികൾ ഒഴിവാക്കണമെന്നും, അധ്യാപകരെ ആദരസൂചകമായി അഭിസംബോധന ചെയ്യുവാൻ കഴിയുന്ന അനുയോജ്യമായ പദമാണ് ടീച്ചർ എന്നും കമ്മീഷൻ നിർദ്ദേശിച്ചു. ഈ നിർദേശം സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങൾക്കും നൽകുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് കമ്മീഷൻ നിർദേശവും നൽകിയിട്ടുണ്ട്.
കുട്ടികളിൽ തുല്യത നിലനിർത്താനും അധ്യാപകരോടുള്ള അടുപ്പം കൂട്ടാനും ടീച്ചർ വിളിയിലൂടെ കഴിയുമെന്നാണ് കമ്മീഷൻ്റെ വിലയിരുത്തൽ. സർ, മാഡം തുടങ്ങിയ ഒരു പദവും ടീച്ചർ വിളിക്ക് തുല്യമാവില്ല എന്നും കമ്മീഷൻ അഭിപ്രായപ്പെട്ടു. ബാലാവകാശ കമ്മീഷൻ ആക്റ്റ് 15 പ്രകാരമാണ് ഉത്തരവ്.
Share news