KOYILANDY DIARY

The Perfect News Portal

പേരാമ്പ്ര ഗ്രാമ പഞ്ചായത്തും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു

പേരാമ്പ്ര: പേരാമ്പ്ര ഗ്രാമ പഞ്ചായത്തും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. കെ. പ്രമോദ് ഉദ്ഘാടനം നിർവ്വഹിച്ചു. വിവിധ തരം തൈകൾ, നടീൽ വസ്തുക്കൾ, പേരാമ്പ്ര റൈസ് – രക്തശാലി അരി തുടങ്ങിയവയാണ് ചന്തയിൽ വിൽപനക്കായി എത്തിച്ചത്. വൈസ് പ്രസിഡണ്ട്‌ കെ. എം. റീന ചടങ്ങിന് അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷ ശ്രീലജ പുതിയെടുത്ത്, പഞ്ചായത്ത്‌ അംഗങ്ങളായ കെ കെ പ്രേമൻ, വിനോദ് തിരുവോത്ത്, റസ്മിന തങ്കേക്കണ്ടി ‘കാർഷിക വികസന സമിതി അംഗങ്ങളായ ഗോപാലകൃഷ്ണൻ തണ്ടോറപ്പാറ, കുഞ്ഞികൃഷ്ണകുറുപ്പ്, കൃഷി അസിസ്റ്റന്റ്മാരായ രജിഷ്മ. ടി. കെ, ആർ. അഹൽജിത്ത് എന്നിവർ  സംബന്ധിച്ചു. കൃഷി ഓഫീസർ നെസാം അലി സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ ഇ. ആർ. ജയേഷ് നന്ദിയും പറഞ്ഞു.