KOYILANDY DIARY.COM

The Perfect News Portal

നിപ: 30 പേരുടെ ഫലം നെഗറ്റീവ്. ഓഗസ്റ്റ് 30ന് മരിച്ചയാൾക്ക് നിപ സ്ഥിരീകരിച്ചു

കോഴിക്കോട്: നിപ – 30 പേരുടെ ഫലം നെഗറ്റീവ്. ഓഗസ്റ്റ് 30ന് മരിച്ചയാള്‍ക്ക് നിപ സ്ഥിരീകരിച്ചതായി മന്ത്രി വീണ ജോർജ് പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 6 പേര്‍ക്കാണ് നിപ സ്ഥിരീകരിച്ചത്. ഇന്നലെ നിപ പരിശോധനയക്കയച്ച 30 സാമ്പിളുകളുകളുടെ ഫലമാണ് ഇന്ന് നെഗറ്റീവായത്. ഇന്ന് രാവിലെ നിപ സ്ഥിരീകരിച്ചയാളുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തിറിക്കിയിട്ടുണ്ട്.

നിപ സമ്പര്‍ക്കപ്പട്ടികയില്‍ 1080 പേരാണ് ഉള്ളത്. ഇതില്‍ 327 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ആദ്യം മരിച്ച വ്യക്തിയുമായി മറ്റ് ജില്ലകളിലുള്ളവര്‍ക്കും സമ്പര്‍ക്കം ഉണ്ട്. മലപ്പുറം(22), കണ്ണൂര്‍(3), തൃശൂര്‍(3), വയനാട്(1) എന്നീ ജില്ലികളിലായി 29 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. നിപ വൈറസിന്റെ സാഹചര്യത്തില്‍ കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒരാഴ്ച അടച്ചിടും.

 

Share news