മഞ്ചേരിയിൽ എൻഐഎ പരിശോധന; നാല് പേർ കസ്റ്റഡിയിൽ

മലപ്പുറം: മഞ്ചേരിയിൽ എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ പരിശോധന. വെള്ളി പുലർച്ച മൂന്നു മണിയോടെയാണ് എൻഐഎ സംഘം വീടുകളിൽ പരിശോധന ആരംഭിച്ചത്. നാലുപേരെ കസ്റ്റഡിയിലെടുത്തു. ശിഹാബ്,സൈദലവി,ഖാലിദ്,ഇർഷാദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ദിവസം കൊച്ചിയിൽ എൻഐഎ നടത്തിയ പരിശോധനയിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. മഞ്ചേരി സ്വദേശികളായ സലീം,അഖിൽ എന്നിവരെയാണ് എൻഐഎ കസ്റ്റഡിയിലെടുത്തത്.

