കാർ സ്കൂട്ടറിൽ ഇടിച്ച് അപകടം പത്ര ഏജൻ്റിന് ഗുരുതര പരിക്ക്

കൊയിലാണ്ടി: താമരശ്ശേരി – കൊയിലാണ്ടി സംസ്ഥാന പാതയിൽ ആനവാതിൽ കാർ സ്കൂട്ടറിൽ ഇടിച്ച് ദേശാഭിമാനി പത്ര ഏജൻ്റിന് ഗുരുതര പരിക്ക്. ആനവാതിൽ ഇല്ലത്ത് മിത്തൽ ഇ.എം. ദാമോദരൻ (60)നാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിലും തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഞായറാഴ്ച പുലർച്ചെ ആറ് മണിയോടെയാണ് സംഭവം. പയ്യോളി സ്വദേശികൾ സഞ്ചരിച്ച കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇടിച്ചു തെറിപ്പിച്ച സ്കൂട്ടർ വൈദ്യുതി പോസ്റ്റിലിടിച്ചാണ് നിന്നത്. അപകടത്തിൽ ഇരുമ്പ് പോസ്റ്റും ഒടിഞ്ഞു. കാറിലുള്ള ഒരാൾക്കും പരിക്കേറ്റതായി വിവരമുണ്ട്. വയനാട്ടിലേക്ക് പോകുകയായിരുന്നു കാർ യാത്രികർ. അത്തോളി പോലിസ് സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു.
