KOYILANDY DIARY.COM

The Perfect News Portal

ദേശാഭിമാനിക്ക് കോഴിക്കോട്ട് പുതിയ ഓഫീസ്: തറക്കല്ലിടൽ ഇന്ന്‌

കോഴിക്കോട്‌: ദേശാഭിമാനി കോഴിക്കോട്ട്‌ നിർമിക്കുന്ന ആധുനിക പ്രിന്റിങ് യൂണിറ്റ്‌ ഉൾപ്പെടുന്ന ഓഫീസ്‌ സമുച്ചയത്തിന്‌ വ്യാഴാഴ്‌ച തറക്കല്ലിടും. ദേശാഭിമാനിക്ക്‌, 81 വർഷം പിന്നിടുന്ന വേളയിലാണ്‌ ആദ്യയൂണിറ്റായ കോഴിക്കോട്ട്‌ പുതിയ ഓഫീസ്‌ മന്ദിരം പണിയുന്നത്‌. ദേശീയപാതാ ബൈപാസിൽ പന്തീരാങ്കാവിനടുത്ത്‌ കൊടൽ നടക്കാവിലാണ്‌ നവീന സൗകര്യങ്ങളോടെയുള്ള ഓഫീസ്‌ നിർമിക്കുന്നത്‌. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പകൽ 12ന്‌ തറക്കല്ലിടും. 

കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എംപി, സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി രാമകൃഷ്‌ണൻ എംഎൽഎ, മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌, ദേശാഭിമാനി ചീഫ്‌ എഡിറ്റർ പുത്തലത്ത്‌ ദിനേശൻ, ജനറൽ മാനേജർ കെ ജെ തോമസ്‌, പി ടി എ റഹീം എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ, കോഴിക്കോട്‌ സൗത്ത്‌ ഏരിയാ സെക്രട്ടറി ബാബു പറശ്ശേരി, ഒളവണ്ണ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ശാരുതി തുടങ്ങിയവർ പങ്കെടുക്കും.

Share news