KOYILANDY DIARY.COM

The Perfect News Portal

”നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ” കൊയിലാണ്ടി നഗരസഭ ജനകീയ ശില്പശാല വ്യാഴാഴ്ച

കൊയിലാണ്ടി: ”നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ” കൊയിലാണ്ടി നഗരസഭ ജനകീയ ശില്പശാല 22ന് വ്യാഴാഴ്ച നടക്കും. ഹരിതകേരളം മിഷനുമായ് ചേര്‍ന്ന് നഗരസഭ ഇഎംഎസ് സ്മാരക ടൗൺഹാളിൽ കാലത്ത് 10 മണിക്ക് നടക്കുന്ന ജനകീയ ഏകദിന ശിൽപ്പശാല കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൻ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിക്കും.
.
.
CWRDM എക്സിക്യുട്ടീവ് ഡയരക്ടർ ഡോ. മനോജ് പി. സാമുവൽ മുഖ്യ പ്രഭാഷണം നടത്തും. ശില്പശാലയിൽ നഗരസഭയുടെ കാർബൺ ഉദ്വമനം കുറയ്ക്കുന്നതിന്റെ ഭാഗമായി വിവിധ മേഖലകളിലെ വിദഗ്ദർ  വിവിധ വിഷയങ്ങൾ അവതരിപ്പിക്കും.
.
.
വിവിധ വിഷയ മേഖലകളിൽ നിന്നായി മുന്നൂറോളം പ്രതിനിധികൾ ശില്പശാലയിൽ പങ്കെടുക്കും. ശിൽപ്പശാലയിലൂടെ നഗരസഭയുടെ ഒരു വർഷക്കാലത്തേക്കുളള ആക്ഷൻ പ്ലാൻ തയ്യാറാക്കും. കൂടാതെ നഗരസഭയുടെ ജല സംരക്ഷണ മേഖലയിലെ പ്രധാന പ്രവർത്തനമായ ജല ബജറ്റും ഈ ശില്പശാലയിൽ പ്രസിദ്ധീകരിക്കും.
Share news